കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ്, മ​ര​പ്പ​ട്ടി ! വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി വി​ള​യാട്ടം; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

കൂ​രാ​ച്ചു​ണ്ട്: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ.​പ​ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി, ആ​ന​പ്പാ​റ, പ​തി​യി​ൽ, ഓ​ഞ്ഞി​ൽ, പു​ള്ള​വ​യ​ൽ, കാ​റ്റു​ള്ള​കാ​റ്റു​ള്ള​മ​ല,ക​രി​യാ​ത്തും​പാ​ട, ക​ക്ക​യം പൂ​വ്വ​ത്താം​കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ത്യേ​ന കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ്, മ​ര​പ്പ​ട്ടി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ ഈ ​പ്ര​ദേ​ശ​ത്തെ എ​ക്ക​റു​ക​ളോ​ളം സ്ഥ​ല​ത്തെ ക​പ്പ​കൃ​ഷി, ചേ​ന, ചേ​മ്പ്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​കൃ​ഷി​ക​ളാ​ണ് ത​ക​ർ​ത്ത് നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്. വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു വി​ള​വു​ക​ളും ല​ഭി​ക്കു​ന്നി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ലു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ​ന്യ ജീ​വി​ക​ളു​ടെ വി​ള​യാ​ട്ടം. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ക​ർ​ഷ​ക​ർ.

നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഇ​തി​നെ​തി​രെ വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ പ​റ​ഞ്ഞാ​ലും തുഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​ണ് ല​ഭ്യ​മാ​കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും കാ​ട്ടു​പ​ന്നി​ക​ൾ റോ​ഡി​ലൂ​ടെ ഇ​റ​ങ്ങു​ക​യും പ​ല​രും ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് പൊ​റാ​ളി​യി​ലെ ക​ർ​ഷ​ക​ൻ പു​ല്ല​ൻ​പ്ലാ​വി​ൽ പി.​ജെ.​ലൗ​ലി​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ മു​ന്നൂ​റ് ചു​വ​ട് ക​പ്പ​യും, ഇ​രു​ന്നൂ​റ് ചു​വ​ടോ​ളം ചേ​ന​കൃ​ഷി​യു​മാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്. വ​ൻ​തു​ക മു​ട​ക്കി സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ച്ച് കൃ​ഷി​ചെ​യ്തി​ട്ടും കാ​ട്ടു​പ​ന്നി അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​ണ് കൃ​ഷി ത​ക​ർ​ത്ത​ത്.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ജീ​വ​നും കൃ​ഷി​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വ​ന്യ​ജീ​വി​ക​ളെ പി​ടി​കൂ​ടു​ന്ന​ത​ട​ക്കം വ​നം​വ​കു​പ്പ് ക​ർ​ശ​ന​വും ഉ​ചി​ത​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts