കോന്നി: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനെ എതിർക്കുന്നവരാണ് ആർഎസ്എസുകാരെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം.
52 വർഷമായ വന നിയമങ്ങൾ മാറ്റി എഴുതണമെന്ന് ഉദയഭാനു പറഞ്ഞു. വിദേശരാജ്യങ്ങളിൽ സർവേ നടത്തി വനത്തിനുള്ളിൽ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തണം ബാക്കിയുള്ളവയെ കൊന്നു നശിപ്പിക്കും.
ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയിൽ. പട്ടികളെ കൊല്ലാൻപോലും പറ്റില്ല.
വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വന നിയമം പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി. രാജീവ്കുമാർ അധ്യക്ഷത വഹിച്ചു. മാരൂർപാലം ജംഗ്ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.