റാന്നി പഞ്ചായത്ത് 12 വാർഡ് തെക്കേപ്പുറത്ത് കഴിഞ്ഞ രാത്രിയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു.
വനംവകുപ്പ് രൂപീകരിച്ചിട്ടുള്ള കർഷക ജാഗ്രതാസമിതിയംഗമായ ഷാലോൺ പനവേലിയൊണ് കാട്ടുപന്നിയെ വെടിവച്ചത്.
ഒരാഴ്ച മുന്പ് പട്ടാ പകൽ അങ്ങാടി ഈട്ടിച്ചുവട്ടിൽ ഭീതി പരത്തിയ കാട്ടുപന്നിയെ ഷാലോൺ വെടിവച്ചിരുന്നു.
രണ്ടു വർഷം മുന്പ് തെക്കേപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയായ മാത്തുക്കുട്ടിയെ പന്നി കുത്തി കൊലപ്പെടുത്തിയത്.
ആ സംഭവത്തിനു ശേഷം ഇപ്പോൾ മാത്രമാണ് ഈ പ്രദേശത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിഞ്ഞത്.
ഈ പ്രദേശത്ത് വൈകുന്നേരമായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അത്രക്കും ഭീകരമാണ് ഈ നാടിന്റെ അവസ്ഥ.
ഇപ്പോൾ കണ്ട പന്നിയെ കൊന്നത് ജനങ്ങൾക്ക് ചെറിയ ആശ്വാസമാണ്. അങ്ങാടി പഞ്ചായത്തിലെ ആറാം വാർഡിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കർഷകരുടെ തെങ്ങിൻ തൈകൾ നശിപ്പിക്കുകയാണ്. പന്നി ശല്യത്തനെതിരെ ശ്വാശ്വത പരിഹാരമാണ് ആവശ്യം.