കുളത്തൂപ്പുഴ: കാട്ടുപന്നിയെ കൊന്ന് വിൽപന നടത്തിയ സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ വനപാലകർ അറസ്റ്റുചെയ്തു. കുളത്തൂപ്പുഴ അമ്പതേക്കർ നവാസ് മൻസിലിൽ പാറാൻ (ബാബു-45)വാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങൾക്ക് മുമ്പ് നെടുവണ്ണൂർ കടവിലെ മീൻമൂട്ടി ഭാഗത്തെ കുട്ടിവനത്തിൽ തീറ്റയിൽ പടക്കം വച്ചാണ് പന്നിയെ കൊന്നത്.
മറ്റ് പ്രതികൾ പിടിയിലായെങ്കിലും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളള ബാബു വനപാലകരെ വെട്ടിച്ച് കടക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റർ സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ എ.ജോസുകുട്ടി, എസ്.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.