സര്‍ക്കസ് അഭ്യാസത്തിനിടെ കാട്ടുപൂച്ച പരിശീലകനെ ആക്രമിച്ചു. ജോര്‍ജിയയിലാണ് സംഭവം. നൂറ് കണക്കിന് കാണികളുടെ മുന്‍പിലാണ് സര്‍ക്കസ് അവതരിപ്പിക്കാന്‍ പരിശീലകന് കഴുത്തില്‍ ചങ്ങല അണിയിച്ച കാട്ടു പൂച്ചയുമായി വേദിയിലെത്തിയത്.
പെട്ടന്ന് പ്രകോപിതനായ പൂച്ച പരിശീലകന്റെ ശരീരത്തിലേക്ക് ചാടി വീണ് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട കാണികള്‍ പേടിച്ച് അലറി വിളിച്ചു. പരിശീലകന്റെ പിടിയിൽ നിന്നും രക്ഷപെട്ട പൂച്ച സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു.
സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. അപകടത്തില്‍ പരിശീലകന് ഗുരുതര പരിക്കുകളേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാൽ ഇത്തരം വന്യമൃഗങ്ങളെ സർക്കസ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സ്വരമുയരുന്നുമുണ്ട്.