കാട്ടാക്കട : മലയോര മേഖലയിൽ കാട്ടുമൃഗങ്ങൾ കൂട്ടമായി എത്തുന്നത് കർഷകരുൾപ്പെടെയുള്ളവർക്ക് ദുരിതമാകുന്നു. രണ്ടു ദിവസം മുന്പ് നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ അധിക്യതർ കാട്ടിലേക്ക് വിട്ടെങ്കിലും പേപ്പാറയിൽ കാട്ടുപോത്ത് ഇറങ്ങിയത് വീണ്ടും പരിഭ്രാന്തി പരത്തി.
ഏതാനം ദിവസങ്ങൾക്കുമുന്പ് നാട്ടിലിറങ്ങിയ മാൻഉൾപ്പടെയുള്ള മൃഗങ്ങൾ വ്യാപക കൃഷിനാശം വരുത്തിയതായി നാട്ടുകാർ പറയുന്നു.
പകലെന്നോ,രാത്രിയെന്നോ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന കുരങ്ങുകളെ നിയന്ത്രിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
വനത്തിനകത്ത് ആഹാരം കുറഞ്ഞതാണ് മ്യഗങ്ങൾ നാട്ടിലേയ്ക്ക് എത്താൻ കാരണമെന്ന് വനപാലകർ പറയുന്നു. കാട്ടുമ്യഗങ്ങൾ വനത്തിൽ നിന്നും നാട്ടിലിറങ്ങുന്നത് തടയാൻ വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി വാച്ച് ടവർ നിർമിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.