വിതുര: കാട്ടുപോത്തുകള്‍ കൂട്ടമായി നാട്ടിലേക്കിറങ്ങുന്നത് ഭീഷണിയാകുന്നു. വിതുര മൂന്നാം നമ്പര്‍ ജംഗ്ഷനോട് ചേര്‍ന്ന റബര്‍തോട്ടത്തിലും ജനവാസ മേഖലയിലുമാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയത്.
ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചതിനനുസരിച്ച് പാലോട് നിന്നും റാപിഡ് ഫോഴ്സും നാട്ടകാരും ചേര്‍ന്ന് കാട്ടു പോത്തുകളെ വനമേഖലയിലേക്ക്കയറ്റി വിട്ടെങ്കിലും മണിക്കൂറുകൾക്കകം കാട്ടുപോത്ത് നാട്ടിലേക്കിറങ്ങുകയായിരുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രദേശത്ത് കാട്ടുപോത്തുകൾ വിഹരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
റബർതോട്ടങ്ങളിൽ കാട്ടുപോത്തുകൾ തന്പടിച്ചതുമൂലം ടാപ്പിംഗിനു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു.