മുളങ്കുന്നത്തുകാവ്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരതരമായി പരിക്ക്. വെള്ളിക്കുളങ്ങര ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ മനോജിനാണ് (30) പരിക്കേറ്റത്. ഇയാളെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കടയിൽ നിന്നു വീട്ടു സാധനങ്ങൾ വാങ്ങി ഭാര്യയോടും അഞ്ച് വയസുള്ള മകനോടുമൊപ്പം കാട്ടിലൂടെ വരുന്പോൾ കുറ്റിക്കാടിനുള്ളിൽ നിന്നു പാഞ്ഞുവന്ന കാട്ടുപോത്ത് മനോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
താഴെ വീണ ഇയാളെ പോത്ത് വീണ്ടും ആക്രമിച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു. മരത്തിനു മറവിൽ ഒളിച്ചതിനാൽ ഭാര്യയും കുട്ടിയും ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. മനോജിന് മുഖത്താണ് കൂടുതൽ പരിക്കുള്ളത്. നാല് പല്ലുകൾ നഷടപ്പെട്ടുണ്ട്.
കാട്ടുപന്നി കുറുകേ ചാടി:ഓട്ടോ മറിഞ്ഞ് യുവാവിന് പരിക്ക്
മുളങ്കുന്നത്തുകാവ്: കാട്ടുപന്നി കുറുകേ ചാടിയതിനെ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോങ്ങാട് സ്വാദോശി മണികണ്ടനാണ് (24) പരിക്കേറ്റത്. ഇയാൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.