പേരാമ്പ്ര : കോടേരിച്ചാലില്‍ ഇന്നലെ കാലത്ത് വിരുന്നെത്തിയ 2 താറാവുകളും മക്കളും നാട്ടുകാര്‍ക്ക് കൗതുകമായി. കാലത്ത് ഇരൂക്കുന്നുമ്മല്‍ രാധയുടെ വീട്ടിലാണ് ഇവ വിരുന്നെത്തിയത്. വീട്ടുമുറ്റത്തെത്തിയ ഇവയെ കാണാന്‍ ആളുകള്‍ എത്തി. പലരും ആദ്യമായാണ് കാട്ടുതാറാവിനെ കാണുന്നത്.
രാവിലെ കാണുമ്പോള്‍ ഏഴ് മക്കളുണ്ടായിരുന്നത് പിന്നീട് ആറായി.ഒന്നിനെ മറ്റെന്തോ ജീവി കടിച്ചതാണെന്ന് കരുതുന്നു. പെരുവണ്ണാമൂഴിയില്‍ നിന്നെത്തിയ വനപാലകര്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇവയെ പിടികൂടി കാട്ടിലേക്ക് വിടാന്‍ കൊണ്ടു പോയി.