കുന്നുംകൈ: കാക്കടവ് അരിയങ്കല്ലിൽ രണ്ട് വീടുകളിൽ കവർച്ച. അരിയങ്കല്ല് ഇളന്പാടി എ.ജി. സൈദിന്റെയും കോളയത്ത് ഇസ്മയിലിന്റെയും വീടുകളിലാണ് കവർച്ച നടന്നത്.
സൈദിന്റെ വീട്ടിൽ നിന്ന് അഞ്ചു പവൻ സ്വർണവും അൻപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീടു പൂട്ടി പള്ളിയിൽ പോയ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് .വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണവും പണവും കവർന്നത്.
തൊട്ടടുത്ത ഇസ്മയിലിന്റെ വീട്ടിലും കവർച്ചാശ്രമം നടന്നുവെങ്കിലും വിലപിടിപ്പുള്ളവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.
പിൻവാതിൽ പൊളിച്ച് അകത്തുകടന്ന് അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിൽ കാണപ്പെട്ടു.
കാസർഗോഡ് നിന്ന് വിരലടയാള വിദഗ്്ധർ പരിശോധന നടത്തി. ചിറ്റാരിക്കൽ എസ്ഐ എം.സുകുമാരൻ സ്ഥലത്തെത്തി.
തദ്ദേശീയരാവാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവർച്ചാ സംഘത്തിൽ ഒന്നിലേറെ പേരുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.