മഞ്ചേശ്വരം : ഹൊസങ്കടിയിൽ മൂന്നു വീടുകൾ കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും കവർന്നതായി പരാതി. രണ്ടു വീടുകളിലെ സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്ക്കുകളും മോഷ്ടാക്കൾ അപഹരിച്ചു.
ഹൊസങ്കടി മജബയലിലെ ശൈലേഷ്, പ്രവാസി മുഹമ്മദ് ഹനീഫ, പഴയ ഇൻസൈഡ് സിനിമാ ടാക്കീസിന് സമീപത്തെ പ്രവാസി ജമാൽ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.
ശൈലേഷിന്റെ വീട്ടിലെ വളർത്തുനായയെ മയക്കിക്കിടത്തിയ ശേഷമാണ് കവർച്ച. കോഴിയിറച്ചിയിൽ മയക്കുമരുന്ന് നൽകിയാണു നായയെ മയക്കിക്കിടത്തിയതെന്നു പോലീസ് സംശയിക്കുന്നു. പട്ടിക്കൂടിന് സമീപത്തായി കോഴിയിറച്ചിയുടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നു. ശൈലേഷിന്റെ വീട്ടിൽ നിന്ന് 19 പവൻ സ്വർണാഭരണവും 40,000 രൂപയുമാണ് കവർന്നത്.