നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ നടി പ്രിയങ്ക അനൂപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. അതിനു ശേഷം താന്‍ നിരപരാധിയാണെന്ന വാദവുമായി പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയ്ക്കെതിരേ കാവേരിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കാവേരിയുടെ അമ്മയുടെ ശബ്ദ രേഖയാണ് പുറത്ത് വന്നരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിലെ വിധി വന്നത്. പിന്നാലെ പ്രിയങ്ക തന്റെ പ്രതികരണവുമായി എത്തുകയായിരുന്നു. എന്നാല്‍ പ്രിയങ്ക തങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞതിനാല്‍ സഹതാപം തോന്നി ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് കാവേരിയുടെ അമ്മ പറയുന്നത്.
ഞാന്‍ കാവേരിയുടെ അമ്മയാണ് എന്ന് പരിചയപെടുത്തികൊണ്ടാണ് ശബ്ദര രേഖ ആരംഭിക്കുന്നത്. കേസ് പിന്‍വലിക്കുന്നു എന്ന് പറഞ്ഞു ഞാന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേയെന്നും എനിക്കും പ്രായം ഒക്കെ ആയില്ലേ എന്നും അവര്‍ ചോദിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ അവള് കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം. കേസ് വിധി വന്നു. അവള് നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള് വന്നിരിക്കുന്നതെന്ന് ഓഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം പ്രിയങ്ക ഞങ്ങളെ വന്നു സമീപിച്ചിട്ട് കേസ് പിന്‍വലിക്കണം എന്ന് പറയുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം എന്നോട് അവര്‍ പറയുകയും ചെയ്തു.
അപ്പോള്‍ ഞാന്‍ കരുതി പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിയ്ക്കുകയിരുന്നുവെന്നാണ് കാവേരിയുടെ അമ്മ നല്കുന്ന വിശദീകരണം.
കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ നമ്മള് പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട് കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് തങ്ങള്‍ പ്രിയങ്കയോട് പറഞ്ഞിരുന്നുവെന്നും എന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചതെന്നും അവര്‍ പറയുന്നു.
അതേസമയം പ്രിയങ്ക തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ്ഐ പ്രഭുല്ലചന്ദ്രന് അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ എന്നും അവര്‍ ചോദിക്കുന്നു. പ്രിയങ്ക മാപ്പൊന്നും നമ്മളോട് പറഞ്ഞില്ലെന്നും ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞതെന്നും കാവേരിയുടെ അമ്മ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.
കാവേരിയെക്കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസുമായി അവള് പറഞ്ഞ സ്ഥലത്തു തങ്ങള്‍ എത്തുകയും അവരെ പോലീസ് പിടിക്കുകയും ചെയ്യുന്നതെന്ന് അവര്‍ ഓര്‍ക്കുന്നു.
പ്രിന്‍സ് ഹോട്ടലിന്റെ മുന്പില് വച്ചിട്ടാണ് താനും പോലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസ്സ്കൊണ്ട് ക്ഷമിച്ചത്.
താക്കീത് നല്കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചതെന്നും അവര്‍ പറയുന്നുണ്ട്. ഓഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
കേസില്‍ കഴിഞ്ഞ ദിവസം നടി പ്രിയങ്ക അനൂപ് നിരപരാധിയാണെന്ന് കോടതി വിധിച്ചിരുന്നു. കാവേരിയുടെ കൈയ്യില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരെയുള്ള കേസ്.
17 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസാണിത്. കേസ് കാരണം തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും നഷ്ടമായെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേസില്‍ തന്നെ ട്രാപ്പ് ചെയ്തതാണെന്ന് നടി പറഞ്ഞിരുന്നു. കാവേരിയുടെ അമ്മ പറഞ്ഞത് പ്രകാരമാണ് താന്‍ ഹോട്ടലില്‍ എത്തിയതെന്നും, അത് ട്രാപ്പായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.
ഈ സംഭവത്തോടെ തന്നെ സിനിമാലോകത്ത് നിന്ന് തന്നെ മാറ്റിനിര്‍ത്തിയിരുന്നതായും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഒരു മാസികയില്‍ കാവേരിയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും, അത് തടയാന്‍ അഞ്ച് ലക്ഷം നല്‍കണമെന്നും പ്രിയങ്ക പറഞ്ഞെന്നായിരുന്നു കാവേരിയുടെ പരാതി.
2004 ഫെബ്രുവരി പത്തിനാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. ഇങ്ങനൊരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുണ്ടോ എന്ന് കാവേരി മാസികയുടെ എഡിറ്ററെ വിളിച്ച് തിരക്കിയിരുന്നു.
ഇല്ലെന്നും ഇയാള്‍ മറുപടിയും നല്‍കിയിരുന്നു. ഇതോടെ ഫോണില്‍ വിളിച്ചയാളെ കുരുക്കാന്‍ പോലീസ് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. എന്നാല്‍ തന്റെ ഫോണിലേക്ക് ആരെന്നറിയാത്ത നമ്പരില്‍ നിന്ന് ഒരു അജ്ഞാത സന്ദേശം വരികയായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.
കാവേരിക്കെതിരേ വാരികയില്‍ വാര്‍ത്ത വരുമെന്നായിരുന്നു സന്ദേശം. കാവേരിയോടുള്ള അടുപ്പം കൊണ്ട് ഇക്കാര്യം അവരെ വിളിച്ച് താന്‍ പറയുകയായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.
എന്നാല്‍ പിന്നീട് കാവേരിയുടെ അമ്മ എന്നോട് ആലപ്പുഴയിലേക്ക് ഒന്ന് വരാമോ എന്ന് ചോദിച്ചു. തുടര്‍ന്നാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ ഇതിന് ശേഷമാണ് തന്നെ ട്രാപ്പിലാക്കാനാണ് വിളിച്ച് വരുത്തിയത് എന്ന് തിരിച്ചറിഞ്ഞതെന്നും പ്രിയങ്ക പറയുന്നു.
പോലീസിന് തന്റെ ഫോണിലേക്ക് വന്ന വിളിയുടെ വിവരങ്ങള്‍ അടക്കം കൈമാറിയിട്ടുണ്ടെന്നും അവര്‍ സത്യം ബോധ്യപ്പെട്ടതു കൊണ്ടാണ് തന്നെ വെറുതെ വിട്ടതെന്നും പ്രിയങ്ക പറഞ്ഞു. കാവേരിയും അമ്മയും തന്നെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.