ചെന്നൈ: കാവേരി നദീജല ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ ബന്ധു ഗുരുതരാവസ്ഥയിൽ. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.
വിരുദ്നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വൈകോയുടെ ഭാര്യ രേണുകാ ദേവിയുടെ സഹോദരന് രാമാനുജന്റെ മകനാണ് ശരവണ സുരേഷ്. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ശരവണ അപകടനില തരണം ചെയ്തിട്ടില്ല.
പുലർച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ തീകൊളുത്തിയത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷമാണ് തീകൊളുത്തിയത്.