പത്തനംതിട്ട: എഴുത്തുകാരൻ ഭീകരമായ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിതെന്ന് കവി സച്ചിദാനന്ദൻ. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രഫ.കെ.വി.തന്പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. അതിനെ അടിച്ചമർത്തരുത്. ആശയങ്ങളുടെ നിരന്തരമായ കൈമാറ്റത്തിലൂടെ ലോകത്തെ നവീകരിക്കുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്ന് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.
പ്രിൻസിപ്പൽ ഡോ.മാത്യു പി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഫ.കെ.വി. തന്പി സ്മാരക സാഹിത്യ പുരസ്കാരം കവി സെബാസ്റ്റ്യന് സച്ചിദാന്ദൻ നൽകി. ഡോ. പ്രസന്ന രാജൻ, ഡോ. പി.ടി.അനു , ഡോ.ഫിലിപ്പോസ് ഉമ്മൻ, സി.വി.വിജയകുമാർ. ഡോ.എം.എസ്.പോൾ, വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.