പുതൂർക്കര: മൂല്യാധിഷ്ഠിത സമൂഹത്തെ തിരിച്ചു പിടിക്കാൻ ഓർമപ്പടുത്തലുകൾ അനിവാര്യമാണെന്ന് കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകനും തൃശൂർ ഹാർമണി കൾച്ചറൽ സൊസൈറ്റി ഭാരവാഹിയുമായിരുന്ന കെ.മനോജിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു.
ഹാർമണി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗണ്‍സിൽ എ.പ്രസാദ്, പൂതൂർക്കര ദേശീയ വായനശാല സെക്രട്ഠറി എം.നന്ദകുമാർ, കെ.സുധാകരൻ, രതീഷ് കടവിൽ, ബി.വിനോദ് കുമാർ, വി.എസ്.സിനി, ഇ.ടി.രാമദാസ്, സി.അരവിന്ദാക്ഷൻ, കെ.കെ.ബാലചന്ദ്രൻ നായർ, വി.രതീശൻ, എം.വിനോദ്, എ.എൻ.ഷനിൽ, എ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.