സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റാകുന്നതിനായി പരിഗണിക്കുന്ന പാലോട് രവിക്കെതിരേ നഗരത്തിൽ പോസ്റ്റർ.
ഡിസിസി ഓഫീസിനു മുന്പിലും എംഎൽഎ ഹോസ്റ്റൽ പരിസരത്തും അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്റർ പതിച്ചിട്ടുണ്ട ്.
ഡിസിസി അധ്യക്ഷന്മാരെയും കെപിസിസി ഭാരവാഹികളെയും തെരഞ്ഞെടുത്തുകൊണ്ട ുള്ള അന്തിമ പട്ടിക കോണ്ഗ്രസ് ഹൈക്കമാൻഡ് ഇന്നു പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാലോട് രവി ബിജെപി അനുഭാവിയാണെന്നും കോണ്ഗ്രസ് പാർട്ടിയെ തോൽപിച്ച ആളാണെന്നുമാണ് ഇന്നു രാവിലെ പുറത്തിറങ്ങിയ പോസ്റ്ററിലെ ആക്ഷേപം.
ഡിസിസി പ്രസിഡന്റാകാനുള്ള യോഗ്യത കാലാകാലങ്ങളിൽ കോണ്ഗ്രസ് പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതാണോ എന്നും എഐസിസി ഭരിക്കുന്നത് അമിത് ഷാ ആണോയെന്നും പോസ്റ്ററിൽ ചോദ്യമുയർത്തിയിട്ടുണ്ട ്.
പോസ്റ്റർ പതിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോരടിക്കുന്നതും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വിലക്കിയതിനു പിന്നാലെയാണ് വീണ്ട ും പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനനിർണയ ചർച്ചകൾ തുടങ്ങിയതിനു പിന്നാലെ നേരത്തെയും തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു.
ശശി തരൂർ എംപിക്കെതിരേയായിരുന്നു ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്പിൽ അന്ന് പോസ്റ്ററുകൾ പതിച്ചത്.
ഇതിനു പിന്നാലെ കോട്ടയത്തും കൊച്ചിയിലും അടക്കം വ്യാപകമായി പോസ്റ്ററുകൾ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് പോരടിച്ചതു പുറത്താകുകയും ചെയ്തിരുന്നു.