അന്ന് വണ്ടിക്കൂലിക്ക് കാശ് മാത്രം സംഘടിപ്പിച്ചു സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവമുണ്ട്. ആലപ്പുഴക്കാരനായ സംവിധായകനാണ്.
ഞാനും ആലപ്പുഴയില്‍ നിന്നായത് കൊണ്ട് സ്വീകരിച്ച് ഇരുത്തും എന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍ ബെല്‍ അടിച്ച് വാതില്‍ പകുതി തുറന്നിട്ട് ആരാണെന്ന് ചോദിച്ചു.
ഞാന്‍ ആലപ്പുഴയില്‍ നിന്നാണെന്നും സിനിമയിലൊരു അവസരത്തിന് വന്നതാണെന്നും പറഞ്ഞു. അതൊന്നും ആയിട്ടില്ല, ആവുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞ് വാതില്‍ ഒറ്റ അടയ്ക്കലായിരുന്നു. ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിക്കും ഞാന്‍ ഷോക്ക് ആയിപ്പോയി എന്ന് കവിരാജ് പറഞ്ഞു.