ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ. കവിതയെ ഡൽഹിയിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത പനിയെ തുടർന്ന് ജയിലിനുള്ളിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണു കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണു കെ. കവിത.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഡൽഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഈ കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോഴും ജയിലിലാണ്.