കൊച്ചി: കാമ്പസില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പോസ്റ്ററാക്കിയ സംഭവത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍. കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തത്. അര്ജുന് ആനന്ദ് (19), നിഥിന് വിജയന് (20), ആനന്ദ് ദിനേഷ് (20), രാഖേഷ് കെ (20), മുഹമ്മദ് ഹിജാസ് (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമാസം മുമ്പേ കാമ്പസില്‍ പതിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.