കണ്ടാല്‍ വലിയ വീട്ടില്‍ പിറന്ന കുലീനയായ സ്ത്രീ, ആരെയും മയക്കുന്ന സൗന്ദര്യം. കണ്ണില്‍ നോക്കി വശീകരിക്കാന്‍ ശേഷിയുള്ള വാക്ചാതുര്യം. കവിതാപിള്ളയെന്ന സുന്ദരി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത് നാലുവര്‍ഷം മുമ്പാണ്. അന്ന് പ്രമാദമായ മെഡിക്കല്‍ സീറ്റ് തട്ടിപ്പിലെ മുഖ്യപ്രതിയായിരുന്നു ഇവര്‍. മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ് ഒതുങ്ങിയതോടെ ഒതുങ്ങിക്കൂടിയിരുന്ന കവിതാപിള്ള വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കോലഞ്ചേരി സ്വദേശിയെ വശീകരിച്ച് ഹോട്ടല്‍ റൂമിലെത്തിച്ച് പണവും വാഹനവും കവര്‍ന്നകേസിലാണ് അറസ്റ്റ്.
കൊച്ചിയില്‍ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസിലാണ് മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റ് നടന്നത്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയില്‍ വീട്ടില്‍ അനിലിന്റെ ഭാര്യയാണ് മുപ്പത്തഞ്ചുകാരിയായ കവിത. 2013 ല്‍ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. കലൂര്‍ സ്റ്റേഡിയം റോഡിലെ ഫഌറ്റില്‍ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തി. മുറിയെടുത്ത് ഇരുവരും ഒരു രാത്രി ഒന്നിച്ചു താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെണീറ്റപ്പോള് കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈല്‍ ഫോണും മോഷ്ടിച്ചായിരുന്നു കവിത പുറത്തുകടന്നത്.
കവിത വിളിച്ചു വരുത്തിയതനുസരിച്ച് എത്തിയ കണ്ണൂര്‍ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടില്‍ അനീഷ് (31) കാറും അതിലുണ്ടായിരുന്ന 80,000 രൂപയും തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറും മൊബൈല്‍ ഫോണും പിന്നീടു പ്രതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസില്‍ അറസ്റ്റ് നീളുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് സിഐ ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.