മോസ്കോ: യുക്രെയ്നെതിരായ ആക്രമണത്തെ എതിർക്കുന്ന കവിത വായിച്ച രണ്ടു റഷ്യൻ പൗരന്മാർക്ക് മോസ്കോയിലെ കോടതി തടവുശിക്ഷ വിധിച്ചു.
അർതോ്യം കമർദിൻ എന്നയാളെ ഏഴു വർഷം തടവിനും യിഗോർ ഷ്തോബ എന്നയാളെ അഞ്ചു വർഷവും ആറു മാസവും തടവിനുമാണ് ശിക്ഷിച്ചത്.
തന്നെ പോലീസ് ബലപ്രയോഗത്തിലൂടെയാണു കീഴടക്കിയതെന്നും ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തതായും 33കാരനായ കമർദിൻ ആരോപിച്ചു.
2022ൽ കമർദിനെ അറസ്റ്റ് ചെയ്തശേഷം, തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുമെന്നു പോലീസ് ഭീഷണിപ്പെടുത്തിയതായും വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ചതായും കമർദിന്റെ ഭാര്യ അലക്സാന്ദ്ര പൊപോവ പറഞ്ഞു.
യുക്രെയ്നെതിരായ അധിനിവേശത്തെ എതിർക്കുന്ന പ്രകടനങ്ങളിൽ പങ്കെടുത്ത ആയിരക്കണക്കിനു പൗരന്മാരെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്.