കവിത സി.എസ് എന്നാണ് അവളുടെ പേര്. കിഴക്കൻ ബംഗളൂരുവിലെ ദേവയ്യ പാർക്കിനു സമീപം താമസിക്കുന്നു. 38 വയസ്. മുന്പ് ടീച്ചറായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം.
കൈയിലിരിപ്പ് മോശമാണ്. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഹണിട്രാപ് കേസിൽ ബംഗളൂരു പോലീസ് പിടികൂടിയ പ്രതിയെക്കുറിച്ചാണ്. ചിക്മംഗളൂരു ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നു കവിത.
ജോലിയിൽ കൃത്യവിലോപം കാട്ടുന്നതും ദീർഘകാലം ജോലിക്കു ഹാജരാകാതിരിക്കുന്നതും കവിത തുടർന്നുപോയതോടെ അവളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തന്നെ ആക്രമിച്ചുവെന്നു കാട്ടി സ്കൂൾ ഹെഡ്മാസ്റ്റർ നൽകിയ പരാതി കവിതയ്ക്കെതിരേ നിലവിലുണ്ട്.
ഇനി സംഭവത്തിലേക്ക്
ടീച്ചർ ജോലി നഷ്ടപ്പെട്ടതുകൊണ്ടാവാം കവിത വഴിവിട്ടു സഞ്ചരിക്കാൻ തുടങ്ങി. മറ്റുള്ളവരെ ഹണി ട്രാപ്പിൽ കുടുക്കി പണമുണ്ടാക്കുകയായിരുന്നു പ്രധാന വിനോദം. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് കവിത പുരുഷൻമാരെ വശീകരിച്ചെടുക്കുന്നത്.
ഇന്ദിരാനഗർ നിവാസിയായ പ്രേം ഡാനിയേലിന് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. വിവാഹിതനാവാൻ ആഗ്രഹിച്ച പ്രേം മാട്രിമോണിയൽ സൈറ്റ് വീക്ഷിക്കുന്നതിനിടെയാണ് കവിതയുടെ പ്രൊഫൈൽ കാണുന്നത്.
താല്പര്യം തോന്നി കവിതയുമായി ഫോണിലൂടെ ബന്ധപ്പെട്ടു. ഇരയെ കിട്ടിയ സന്തോഷത്തിൽ പിന്നെ കവിത വെറുതെയിരുന്നില്ല. കൊഞ്ചിയും കുഴഞ്ഞും പ്രേമിനെ വശത്താക്കി. ഫോൺ വിളിയും ചാറ്റുമൊക്കെയായി അങ്ങനെ മുന്നോട്ടുപോയി. ഒടുവിൽ ഡേറ്റിംഗിലുമെത്തി.
ക്രിമിനൽ മനസ്
പ്രേമുമായുള്ള ബന്ധം അരുതാത്ത നിലയിലേക്കു വളർന്നു. പ്രതി ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. പക്ഷേ, കവിതയുടെ ക്രിമിനൽ മനസ് അടങ്ങിയിരു ന്നില്ല.
സ്വകാര്യ നിമിഷങ്ങളെല്ലാം അവൾ വീഡിയോയിൽ പകർത്തി സൂക്ഷിച്ചു. പ്രേം വലയിൽ വീണതോടെ കവിത തന്റെ തനിനിറം പുറത്തെടുത്തു. പിന്നീടു പ്രേമുമായി മനപ്പൂർവം ഉടക്കിയ കവിത പണവും സ്വർണവുമൊക്കെ ആവശ്യപ്പെട്ടു.
തന്നില്ലെങ്കിൽ പീഡനക്കേസ് നൽകുമെന്നു ഭീഷണിപ്പെടുത്തി, പരാതിയും നൽകി. സ്റ്റേഷനിൽ പ്രേമിനെ ചോദ്യം ചെയ്തുകൊ ണ്ടിരിക്കവേ പീഡനക്കേസ് പിൻവലിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു കവിതയു ടെ ഫോൺസന്ദേശം എത്തി.
പ്രേം തന്റെ നിസഹായവസ്ഥ പറഞ്ഞതോടെ പ്രതി അഞ്ചു ലക്ഷം എന്നുള്ളതു രണ്ടുലക്ഷം രൂപ തന്നാൽ മതിയെന്ന നിലപാടു സ്വീകരിച്ചു. കവിതയുമായുള്ള ഈ വിലപേശൽ പ്രേം തന്ത്രപൂർവം ഫോണിൽ റിക്കാർഡ് ചെയ്തു പോലീസിനു കൈമാറി.
അവൾക്കു പിന്നാലെ
സത്യം മനസിലാക്കിയ പോലീസ് കവിതയെക്കുറിച്ചു കൂടുതൽ അന്വേഷണം തുടങ്ങി. മല്ലേശ്വരം, മഹാദേവപുര പോലീസ് സ്റ്റേഷനുകളിൽ കവിത നേരത്തെ രണ്ട് പേർക്കെതിരെ ഇതുപോലെ പീഡന കേസുകൾ നൽകിയിരുന്നുവെന്ന് കണ്ടെത്തി.
പലരും മാനം പോകുമോയേന്ന് ഭയന്നു പരാതിപ്പെട്ടിരുന്നില്ല. കവിത എത്ര പേരെ ചതിച്ചു പണം തട്ടിയെന്നതിൽ അന്വേഷണം പു രോഗമിക്കുകയാണ്.