നടി, അവതാരക, നൃത്തകി തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍.
നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഇപ്പോള്‍ താമസം.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് വന്ന കമന്റിന് കവിതാ നയര് നല്കിയ മറുപടിയാണ് ശ്രദ്ധേയമായത്.
മൂക്കും താടിയെല്ലും സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേയെന്നാണ് ആരാധകന്റെ ചോദ്യം.
ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല എന്നായിരുന്നു നടിയുടെ മറുപടി.