അദ്ദേഹം ഒരു പാവം, അങ്ങേരെക്കൊണ്ടതിനൊന്നും പറ്റില്ല! അടൂര്‍ ഭാസിയ്‌ക്കെതിരെ കെപിഎസി ലളിത പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ

അടൂര്‍ഭാസി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പലപ്പോഴും അദ്ദേഹത്തെ കാണാതെ ഒളിച്ച് കഴിയേണ്ടി പോലും വന്നിട്ടുണ്ടെന്നുമുള്ള കെപിഎസി ലളിതയുടെ വെളിപ്പെടുത്തലിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് കവിയൂര്‍ പൊന്നമ്മ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കവിയൂര്‍ പൊന്നമ്മ ഇക്കാര്യം പറഞ്ഞത്.

അടൂര്‍ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ഞെട്ടലോടെയായിരുന്നു കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചത്. താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍ ഇങ്ങനെ…

‘അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും….ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല’.

ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ലളിതയുടെ തുറന്നു പറച്ചില്‍. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Related posts