തിരുവനന്തപുരം: കവിയൂർ പീഡനക്കേസിൽ പുതിയ നിലപാടുമായി സിബിഐ. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാൽ പ്രതി പിതാവാണെന്ന് ഉറപ്പില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. നാലാമത്തെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ടുകൾ കോടതി നേരത്തേ തള്ളിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്നത് സംശയം മാത്രമാണെന്നും കേസിൽ ബാഹ്യ ഇടപെടലില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് സിബിഐയുടെ ആദ്യ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.