മ​ല​യാ​ള സി​നി​മ​യു​ടെ അ​മ്മ​മു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ വി​ട​വാ​ങ്ങി

കൊ​ച്ചി: മലയാള സിനിമയുടെ അമ്മമുഖമായിരുന്ന ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ (80) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും അർബുദവും മൂലം എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്.

ഗാ​യി​ക​യാ​യി ക​ലാ​ജീ​വി​ത​മാ​രം​ഭി​ച്ച പൊ​ന്ന​മ്മ നാ​ട​ക​ത്തി​ലൂ​ടെയാണ് അഭിനയ ലോകത്ത് എത്തിയത്. പ​തി​നാ​ലാം വ​യ​സി​ൽ, കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​ത്തി​ലെ നൃ​ത്ത അ​ധ്യാ​പ​ക​ൻ ത​ങ്ക​പ്പ​ൻ മാ​സ്റ്റ​റു​ടെ നി​ർ​ബ​ന്ധ​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സി​നി​മ​യി​ല​ഭി​ന​യി​ച്ച​ത്.

നാ​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ വ്യത്യസ്ത വേഷങ്ങൾക്ക് പൊന്നമ്മ ജീവൻ പകർന്നിട്ടുണ്ട്. കെ​പി​എ​സി നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചാ​യി​രു​ന്നു തു​ട​ക്കം. 1962 മു​ത​ല്‍ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി. ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​കം ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. 2021 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ണും പെ​ണ്ണും എ​ന്ന ചി​ത്ര​ത്തിലാണ് പൊ​ന്ന​മ്മ അവസാനമായി വേ​ഷ​മി​ട്ടത്. ഏ​ക മ​ക​ൾ ബി​ന്ദു യു​എ​സി​ലാ​ണ്.

സി​നി​മാ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന പ​രേ​ത​നാ​യ മ​ണി​സ്വാ​മി​യാ​ണ് ഭ​ർ​ത്താ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ന്ന​മ്മ​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ക​ൾ യു​എ​സി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പ​ത്ത​നം​തി​ട്ട​ ജില്ലയിലെ ക​വി​യൂ​രി​ല്‍ 1945-ലാ​ണ് പൊന്നമ്മ ജനിച്ചത്. ടി.​പി. ദാ​മോ​ദ​ര​ന്‍, ഗൗ​രി എ​ന്നി​വ​രു​ടെ ഏ​ഴ് മ​ക്ക​ളി​ല്‍ മൂ​ത്ത​കു​ട്ടി​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ക​ള​മ​ശേ​രി മു​നി​സി​പ്പ​ൽ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വയ്​ക്കു​ന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Related posts

Leave a Comment