ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫേവറിറ്റുകളാണെന്ന് 1983 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിച്ച കപിൽദേവ്. വിരാട് കോഹ്ലി, എം.എസ്. ധോണി സഖ്യത്തോട് താരതമ്യം ചെയ്യാൻ നിലവിൽ ലോകത്തിൽ ആരുമില്ലെന്നും കപിൽ പറഞ്ഞു.
പരിചയ സന്പത്തിന്റെയും യുവത്വത്തിന്റെയും സങ്കലനമാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. ടീം സന്തുലിതമാണ്. നാല് ഫാസ്റ്റ് ബൗളർമാർ, മൂന്ന് സ്പിന്നർമാർ പിന്നെ വിരാട് കോഹ്ലിയും ധോണിയും. കപ്പ് നേടാൻ ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുന്നത് ഇതൊക്കെയാണ്- കപിൽദേവ് പറഞ്ഞു.
ഇംഗ്ലീഷ് പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയുടെ പേസ് സംഘത്തിനു സാധിക്കുമെന്നും ബുംറ, ഷാമി എന്നിവർക്ക് 145 കിലോമീറ്റർ വേഗതയും സ്വിഗും കണ്ടെത്താനാകുമെന്നും ഇന്ത്യൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.