നടി കാവ്യ മാധവനെതിരേ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപരമായ ട്രോളുകളും കമന്റുകളും ഇടുന്നവരെ പൊക്കാന്‍ പോലീസ് രംഗത്ത്. തന്നെ ഓണ്‍ലൈന്‍ വഴി തേജോവധം ചെയ്യുന്നുവെന്ന കാവ്യയുടെ പരാതിയിലാണ് പോലീസ് നടപടി. വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകര്‍ക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരേയാണ് കാവ്യ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്കി. കൊച്ചി സിറ്റി പോലീസിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കാവ്യയുടെ ബിസിനസ് സംരംഭമായ ലക്ഷ്യയുടെ പേജുകളിലും അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്നിരുന്നു.
സൈബര്‍ലോകത്ത് ഏറ്റവുമധികം ആക്രമണം നേരിടുന്ന നടന്മാരിലൊരാളാണ് ദിലീപ്. മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായി കാവ്യ എറണാകുളം റേഞ്ച് ഐജിക്കു നല്കിയ പരാതിയില്‍ പറയുന്നു. പലതും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറുന്നവയായിരുന്നു. വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയും വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടി നേരത്തേ പരാതി നല്‍കിയിരുന്നു.