പുത്തന്‍ താരദമ്പതികളായ ദിലീപും കാവ്യയും ഇന്ന് ഐഎഫ്എഫ്കെയില്. ഇരുവരുടെയും വിവാഹശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. സിനിമയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ വിഖ്യാത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിലാണ് താരദമ്പതികള്‍ പങ്കെടുക്കുന്നത്. 21-ാമത്് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി, തിങ്കളാഴ്ച വൈകിട്ട് 6.30 ന് തിരുവനന്തപുരത്തെ ശ്രീ തിയറ്ററിലാണ് പരിപാടി.
ചടങ്ങിനു ശേഷം, അടൂര്‍ ചിത്രം പിന്നെയും’പ്രദര്‍ശിപ്പിക്കും. ദിലീപും കാവ്യയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് ഇവര്‍ ജോഡികളായി അഭിനയിച്ച അവസാന ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ദിലീപിന്റെ ആദ്യ അടൂര്‍ ചിത്രമാണിത്. കാവ്യയുടെ രണ്ടാമത്തെയും. 2009ല്‍ ‘നാലുപെണ്ണുങ്ങള്‍’ എന്ന ചിത്രത്തിലും കാവ്യ അഭിനയിച്ചിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രം എന്ന സവിശേഷതയും പിന്നെയും’എന്ന ചിത്രത്തിനുണ്ട്്.