താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകളുടെ പേരിടല്‍ ചടങ്ങ് നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ.
2016 നവംബര്‍ 25നായിരുന്നു ദീലിപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടിയ ശേഷം ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ദിലീപ് ഇപ്പോള്‍. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.