സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ഒപ്പമെത്തിയ കാവ്യയ്ക്ക് പാര പണിത് ദിലീപ്. ശബരി സെൻട്രൽ സ്കൂൾ വാർഷികാഘോഷത്തിൽ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും.
ദിലീപ് പ്രസംഗം അവസാനിപ്പിക്കുന്നതിനിടയിലാണ് തന്റെ തനതുശൈലിയിൽ കാവ്യയ്ക്ക് പണി കൊടുത്തത്.
കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗം അവസാനിപ്പിച്ച് ദിലീപ് പറഞ്ഞത്.
ഞാൻ ഒരുപാട് സംസാരിച്ച് ബോർ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ നടക്കാനുണ്ട്.
ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്.
ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ ശോ ഞാനത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തിൽ ഇരിക്കുകയാണ് കക്ഷി. അപ്പൊ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ്. ദിലീപ് പറഞ്ഞു.
സ്കൂളിൽ വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ ഭർത്താവ് തന്നെ പാര പണിഞ്ഞു എന്ന് കാവ്യ പറഞ്ഞപ്പോൾ സദസ് ഒട്ടാകെ ചിരിച്ചു.
ഇവിടുത്തെ കലാപരിപാടികൾ കാണാനാണ് ഞാൻ വന്നത്. സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു.
പക്ഷേ ഇപ്പോൾ അങ്ങനെയല്ല.പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്ത് പറഞ്ഞാലും ട്രോള് വരും.
ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്.
എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ.
അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാവ്യ പറഞ്ഞു.