കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോ ടതിയിലേക്ക്. കാവ്യ മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ ഹൈക്കോടതിയിൽ നൽകും. കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.
അറസ്റ്റ് ഭയന്ന് കാവ്യ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി സമർപ്പിക്കുന്നത്.
