കൊച്ചി: ആഗോളതലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ജനപ്രീതി കണ്ടെത്തുന്നതിനായി ഇന്റല്‍ കോര്‍പറേഷന്റെ കംപ്യൂട്ടര്‍ സുരക്ഷാവിഭാഗമായ മക്ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ കാവ്യാമാധവന് ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ താരം ജയസൂര്യയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു കാവ്യ ഒന്നാം സ്ഥാനത്തെത്തിയത്. കാവ്യ കഴിഞ്ഞതവണ ആറാം സ്ഥാനത്തായിരുന്നു.
നിവിന്‍ പോളി മൂന്നാമതും മഞ്ജുവാര്യര്‍ നാലാമതുമെത്തി. ആദ്യമായി പട്ടികയില്‍ ഇടം നേടിയ നയന്‍താര പാര്‍വതിക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു. നമിത പ്രമോദും മമ്മൂട്ടിയും പൃഥ്വിരാജും യഥാക്രമം ആറും ഏഴും എട്ടും സ്ഥാനങ്ങളിലാണ്. വൈറസുകള്‍, കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ എന്നിവയെപ്പറ്റി മുന്നറിയിപ്പു നല്കുന്ന മക്ഫെയുടെ 10ാമതു സര്‍വേയാണിത്.