നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനാല്‍ നടന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചിരുത്തി പോലീസ് ചോദ്യംചെയ്ത ശേഷം വൈകിട്ട് ആറ് മണിയോടെയായിരുന്നു അറസ്റ്റ്്. ദിലീപിന്റെ അറസ്റ്റോടെ കേസ് അവസാനിക്കില്ല എന്ന് വിശ്വസിക്കുന്നവരാണധികവും. ഈയവസരത്തിലാണ് പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ കൂടി അറിവോടെയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയത്. കേസില്‍ കാവ്യ മാധവനെതിരെ നാല് തെളിവുകളുണ്ടെന്നാണ് സൂചന. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാവ്യയേയും അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിന് ശേഷം താന്‍ ‘ലക്ഷ്യ’യില്‍ എത്തിയതായി പള്‍സര്‍ സുനി തന്റെ കത്തില്‍ എഴുതിയിരുന്നു. പള്‍സര്‍ ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാമുകിക്കൊപ്പവും പള്‍സര്‍ ലക്ഷ്യയില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ ഒന്‍പത് തവണ ലക്ഷ്യയില്‍ എത്തിയതായാണ് കണ്ടെത്തല്‍. അതേസമയം ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം മൂകസാക്ഷിയായി കഴിയുകയാണ് കാവ്യയും മകള്‍ മീനാക്ഷിയും. ഇന്നലെ രാവിലെ ദിലീപ് വീട്ടില്‍ നിന്നും പോകുമ്പോഴും അറസ്റ്റ് ചെയ്യുമെന്ന് ഭാര്യ കാവ്യ മാധവന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന ദിലീപിന്റെ വാക്ക് വിശ്വസിച്ചിരിക്കുകയായിരുന്നു കാവ്യ. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്നുമാണ് കാവ്യയെ ദിലീപ് ധരിപ്പിച്ചിരുന്നത്. എന്നാല്‍, ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി. ദിലീപിന്റെ മാതാവ് ശ്യാമള, സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന് അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് വിവരം. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നാദിര്‍ഷയേയും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയേയും അറസ്റ്റ് ചെയ്തേക്കുമെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയും അറസ്റ്റു ചെയ്യാനുള്ള സാധ്യതകള്‍ തള്ളിക്കയാനാവില്ല.