മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കാവ്യ മാധവന്. ബാലതാരമായി വന്ന് മലയാള സിനിമയിലെ ജനപ്രിയ നായികയായി താരം മാറുകയായിരുന്നു.
മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകനാക്കി സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് ഒരുക്കിയ ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്.
പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള്‍ ആയി ദിലീപ്-കാവ്യ കോംബോ മാറി. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു കാവ്യ മാധവന്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും.
ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുന്‍പും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങള്‍ എന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.
എന്നാല്‍ പലരും അതിന് വലിയ വില കല്‍പ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം കഴിഞ്ഞത്.
എന്നാല്‍ കാവ്യ വിവാഹ മോചനം നേടുകയും ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാവുകയും ചെയ്തതോടെ കാവ്യ വീണ്ടും ഗോസിപ് കോളങ്ങളില്‍ നിറഞ്ഞു.
ആദ്യ വിവാഹ ശേഷം അഭിയനരംഗത്ത് നിന്നും മാറി നിന്നിരുന്ന കാവ്യ തന്റെ വിവാഹ മോചനത്തിന് പിന്നാലെ ദിലീപിന് ഒപ്പം തന്നെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു.
പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇതോടെ താരം വീണ്ടും കുടുംബ ജീവിതത്തിലേക്ക് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.
ദിലീപ്-കാവ്യാമാധവന് ദമ്പതികള്‍ക്ക് ഉണ്ടായ മഹാലക്ഷ്മി എന്ന മകളുടെ വിശേഷവും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.
അതേ സമയം സോഷ്യല്‍ മീഡിയകളില്‍ കാവ്യ അധികം സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ കാവ്യയുടെ വിശേഷങ്ങളും മറ്റു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോഴിതാ ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ട് കഴിയുമ്പോള്‍ എല്ലാവരോടും യാത്ര പറയുന്നത് തനിക്ക് ഏറെ പ്രയാസമുള്ള കാര്യമാണെന്ന് കാവ്യ മുമ്പ് പറഞ്ഞതാണ് വീണ്ടും വൈറലായി മാറുന്നത്.
ലാസ്റ്റ് ഷോട്ട് ഇതാണ് എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ മടങ്ങിപ്പോരുവാനുള്ള ഒരുക്കങ്ങള്‍ താന്‍ നടത്താറുണ്ട്.
ഷോട്ട് കഴിഞ്ഞു കഴിയുമ്പോള്‍ വണ്ടി എവിടെ എന്ന് ചോദിച്ച് പോരുകയാണ് ചെയ്യുന്നത്. അല്ലാതെ കാവ്യയുടെ വിക്കറ്റ് വീണു എന്ന് പറയുന്നത് വരെ കേള്‍ക്കാന്‍ കാത്തു നില്‍ക്കാറില്ല.
സമൂഹ മാധ്യമങ്ങള്‍ ഇടപെടുന്നവര്‍ അടക്കം ആരെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാന്‍.
എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നും കാവ്യ മാധവന് അന്ന് പറഞ്ഞിരുന്നു.