കാവ്യ മാധവനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്നത് മഹാലക്ഷ്മിയോ? കാവ്യയുടെയും കുഞ്ഞിന്റെയും ചിത്രമെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ കഥ ഇങ്ങനെ

മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള നായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയതാണ് ഈ താരം. മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് താരത്തിന്റെ മുഖമാണെന്നാണ് ആരാധകര്‍ പറയാറുള്ളത്.

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ തുടങ്ങി പിന്നെയും വരെ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ താരം അനശ്വരമാക്കിയത്.ദിലീപിന്റെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് കാവ്യ മാധവന്‍.

 

സിനിമകളിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നെങ്കിലോയെന്ന് സിനിമാപ്രേമികള്‍ കരുതിയിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നും ഇരുവരും. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2017 നവംബര്‍ 25നായിരുന്നു അത് സംഭവിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കഴിയുകയായിരുന്നു താരം. അതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്.

മീനാക്ഷിക്ക് പിന്നാലെ മഹാലക്ഷ്മി എത്തിയ സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മകളുടെ വരവ്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് മഹാലക്ഷ്മിയാണോ ഇതെന്ന് ആരാധകരും ചോദിച്ച് തുടങ്ങിയത്.

പഴയ ചിത്രങ്ങളാണ് ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നതെന്ന് പലരും വ്യക്തമാക്കിയതോടെയാണ് പ്രചാരണങ്ങള്‍ അവസാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ദിലീപിനും കുടുംബത്തിനും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts