കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെത്തിയതോടെ കാവ്യാമാധവന്റെ ശനിദശ തുടങ്ങി. അന്വേഷണം നടിയുടെ അമ്മയിലേക്കു കൂടി നീങ്ങിയതോടെ കാവ്യയുടെ മൊബൈല്‍ സ്വച്ച് ഓഫായി. കാവ്യയും അച്ഛനും അമ്മയും എങ്ങോട്ട് പോയെന്നായി എല്ലാവരുടെയും ചോദ്യം. കെന്റിലെ വില്ലയിലേക്ക് കാവ്യ മാറിയിട്ടുണ്ടാകാമെന്ന സൂചനയും ലഭിച്ചു. എന്നാല്‍ കാവ്യ ഇവിടെയില്ലായിരുന്നു. ഇതിനിടെയാണ് കെന്റിലേക്കുള്ള കാവ്യയുടെ താമസം മാറ്റലിന് പിന്നിലെ കഥ പുറത്തുവന്നത്.
വെണ്ണലയിലെ വീട്ടില്‍ നിന്നും കെന്റിലെ വില്ലയിലേക്ക് കാവ്യ താമസം മാറ്റിയതിനു കാരണം വാസ്തുദോഷമായിരുന്നു. ഇത് പരിഹരിക്കപ്പെട്ടുവെന്ന വിശ്വാസത്തിലായിരുന്നു കാവ്യയുടെ വെണ്ണലയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നടിയെ പിടികൂടിയ ശനി ഇപ്പോഴും ഈ വീട്ടിലുണ്ടെന്നാണ് സിനിമാ ലോകം പറയുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കുമ്പോഴാണ് വെണ്ണലയിലെ ഫഌറ്റില്‍ കാവ്യ എത്തിയത്. എന്നാല്‍ ജീവിതത്തിലെ താളപ്പിഴകള്‍ക്കും കാരണം തേടിയുള്ള അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടിയത് ഈ വീട്ടിലേക്കായിരുന്നു. ഇതോടെ ഈ വീട് കാവ്യ ഉപേക്ഷിച്ചു. പിന്നീട് കെന്റിലെ വില്ലയിലേക്കു താമസം മാറുകയായിരുന്നു. ഇതിനിടെ ദിലീപുമായുള്ള വിവാഹമെത്തി. ഇതിന് ശേഷം വീണ്ടും വെണ്ണലയിലെ വീട്ടിലേക്കെത്തിയെങ്കിലും കഷ്ടകാലം നടിയെ വിടാതെ പിന്തുടര്ന്നു.
വിവാഹശേഷം ദിലീപിന്റെ വീട്ടിലെത്തിയതോടെയാണ് കെന്റിലെ വാടക ഫഌറ്റ് ഒഴിഞ്ഞത്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍ താമസിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഇതിനിടെയില്‍ വെണ്ണലയിലെ വാസ്തു ദോഷം മാറ്റാന്‍ ചില പണികളും നടത്തി. രണ്ട് ബെഡ്റൂമുകള്‍ക്കൊപ്പമുള്ള ബാത്ത് റൂമുകള്‍ പൊളിച്ചു മാറ്റി. പുതിയ സ്ഥാനത്ത് നിര്‍മ്മിച്ചു. വീട്ടിലെ പൂജാമുറിയുടെ സ്ഥാനവും മാറ്റി. ഒരു കൊല്ലത്തോളമെടുത്തായിരുന്നു ഈ പണികള്‍ കാവ്യ നടത്തിയത്. ജ്യോതിഷ പ്രകാരമുള്ള ഈ നിര്‍മ്മിതികള്‍ തന്റെ കഷ്ടകാലം അകറ്റിയെന്നും കരുതി.
ദിലീപുമായി കല്യാണം നടന്നതും ശുഭലക്ഷണമായി കാവ്യ കരുതി. ദിലീപുമൊത്ത് അമേരിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ വാസ്തു ദോഷം മാറിയെന്ന് കരുതി വെണ്ണലയിലെ വീട്ടില്‍ താമസമാക്കി. ഇതോടെ കഷ്ടകാലം വീണ്ടുമെത്തി. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ മൊഴി നിര്‍ണ്ണായക വഴിത്തിരിവായത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. സംശയങ്ങള്‍ കാവ്യയുടെ ബന്ധുക്കളിലുമെത്തി. അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്യാനും ഒരുങ്ങുന്നു. അങ്ങനെ സര്‍വ്വത്ര കുഴപ്പത്തിലേക്ക് കാവ്യയുടെ കുടുംബം നീങ്ങി.കേസില്‍ ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യാനാണ് തീരുമാനം.
ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ചോദ്യ ചെയ്യലില്‍ ദിലീപും നാദിര്‍ഷയും നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
മെമ്മറി കാര്‍ഡു തേടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പൊലീസ് റെയ്ഡ് ചെയ്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ഈ സ്ഥാപനത്തില്‍ എത്തിച്ചതായി പള്‍സര്‍ സുനി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും മെമ്മറികാര്‍ഡ് കണ്ടെത്താനായില്ല. ‘ലക്ഷ്യ’യിലെ സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം സിഡിറ്റിലേക്കയച്ചിരിക്കുകയാണ്. എന്തായാലും വരും ദിവസങ്ങള്‍ കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുമെന്നാണ് സൂചന.