മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവന് സിനിമയിലേക്ക് തിരിച്ചു വരുന്നു. നായികയായിട്ടല്ല ഗായികയായിട്ടാണ് കാവ്യയുടെ രണ്ടാം വരവ്. നടന് ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലൂടെയായിരിക്കും കാവ്യാമാധവന് എന്ന ഗായികയുടെ സ്വരമാധുരി മലയാളികള്‍ക്ക് നുകരാനാവുക.
ഇതാദ്യമായല്ല കാവ്യ സിനിമയില്‍ പാടുന്നത്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു. ആകാശവാണി എന്ന ചിത്രത്തിലെ കാലം നീയങ്ങു പോയോ, വണ്‍വേ ടിക്കറ്റിലെ എന്‍ ഖല്‍ബിലൊരു എന്ന തുടങ്ങുന്ന ഗാനങ്ങളിലൂടെ ഗാന രചനാ രംഗത്തും കാവ്യ കഴിവു തെളിയിച്ചിട്ടുണ്ട്.
പൂക്കാലം വരവായ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ലാല്‍ജോസിന്റെ ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി. ദിലീപായിരുന്നു നായകന്.2010ല്‍ നിഷാല്‍ ചന്ദ്ര എന്ന പ്രവാസിയുമായി വിവാഹിതയായ കാവ്യ പിന്നീട് വിവാഹ ബന്ധം വേര്‍പിരിഞ്ഞശേഷം പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി തിരിച്ചുവന്നു. പിന്നീട് ഗദ്ദാമ, ചൈനാ ടൗണ്‍, വെള്ളരി പ്രാവിന്റെ ചങ്ങാതി, അഞ്ചു സുന്ദരികള്‍ എന്നിങ്ങനെ അനേകം ചിത്രങ്ങളില്‍ അഭിനയം തുടര്‍ന്നെങ്കിലും ദിലീപുമായുള്ള കല്യാണശേഷം ഇനി സിനിമയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു . 2017ല്‍ പുറത്താനിരിക്കുന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ കാവ്യ അഭിനയത്തിലും തിരിച്ചുവരവ് നടത്തുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.