കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സംഭവത്തില്‍ ഭാര്യ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ചും സംശയമുയരുകയാണ്. എന്നാല്‍ കാവ്യ എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ കാവ്യയില്ല. വെണ്ണലയിലെ വീട്ടിലുള്ളത് മകള്‍ മീനാക്ഷി മാത്രം. കാവ്യ ദുബായില്‍ പോയെന്ന പ്രചരണം ഇതോടെ കൊച്ചിയില്‍ സജീവമായിരിക്കുകയാണ്.എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിക്കാന്‍ പൊലീസും തയ്യാറാകുന്നില്ല. എന്നാല്‍ വിദേശത്തേക്ക് കാവ്യ കടക്കാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. ഇതോടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാവ്യ ആരുമായും ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇതും കാവ്യയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമാക്കുകയാണ്. കാവ്യയുടെ അമ്മ ശ്യാമളാ മാധവനേയും കേസില്‍ പൊലീസ് സംശയിക്കുന്നുണ്ട്.
ദിലീപിന്റെ അറസ്റ്റിനു ശേഷം കാവ്യ ആലുവയിലെ വീട്ടിലെത്തിയിട്ടില്ലെന്നാണ് വിവരം. വിവാദം ഉണ്ടായതിനു ശേഷം ദിലീപ്-കാവ്യ ദമ്പതികള്‍ കൊടുങ്ങല്ലൂരിലെ അമ്പലത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സാധാരണ ഇത്തരം യാത്രകളില്‍ മകള്‍ ഒപ്പമുണ്ടാകാറുള്ളതാണ് എന്നാല്‍ അന്ന് മകളെ കൂട്ടാതെയായിരുന്നു ദിലീപിന്റെ യാത്ര. ആലുവയിലെ വീട്ടില്‍ ദിലീപിന്റെ ബന്ധുക്കള്‍ക്കൊപ്പം മീനാക്ഷിയുണ്ടെന്നാണ് സൂചന. സിനിമയിലെ പലരും മീനാക്ഷിയെ സമാധാനിപ്പിക്കാനായി ബന്ധപ്പെടുന്നുണ്ട്. അമ്മ മഞ്ജു വാര്യരും മകളുമായി സംസാരിച്ചതായി സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ മകളെ വിട്ടുകിട്ടാനായി മഞ്ജു ഉടന്‍ നിയമ യുദ്ധത്തിന് ഇറങ്ങില്ലെന്നാണു സൂചന. മകള്‍ക്ക് പരമാവധി മാനസിക പിന്തുണ നല്‍കാനാണ് ഈ അവസരത്തില്‍ മഞ്ജു ശ്രമിക്കുന്നത്.
ആലുവയിലെ വീടും വെണ്ണലയിലെ വീടും പോലീസിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ ദിലീപും കാവ്യയും ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. അറസ്റ്റ് ഭയന്ന് കാവ്യ രാജ്യം വിടാനുള്ള സാധ്യതയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. പിടിയിലായിട്ടും മറ്റു പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ദിലീപ് സ്വീകരിക്കുന്നതെന്നാണ് പൊലീസ് സംശയം. സുനിയുടെ കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മാഡത്തിനെക്കുറിച്ചും സൂചനയില്ല. പല പ്രമുഖരും സംഭവത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. കാവ്യ എവിടെയെന്ന് സുഹൃത്തുക്കള്‍ക്കു പോലും അറിയില്ല.
ഭാര്യയെയും സുഹൃത്തുക്കളെയും രക്ഷിക്കാന്‍ കരുതലോടെയാണ് ദിലീപ് കളിച്ചതെന്നാണ് വിവരം. അടുത്ത സുഹൃത്തായ നാദിര്‍ഷയ്ക്കും മാനേജര്‍ അപ്പുണ്ണിക്കും ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും കൂട്ടു നിന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് നാദിര്‍ഷയും അപ്പുണ്ണിയും ഇതിലേയ്ക്ക് വരുന്നതെന്നാണ് പൊലീസ് കരുതുന്നത്. കത്തില്‍ പറയുന്ന മാഡം ആരാണെന്നും സ്ഥിതീകരിക്കേണ്ടിയിരിക്കുന്നു. കസ്റ്റഡിയിലുള്ള ദിലീപില്‍ നിന്ന് പൊലീസ് ഇത് മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. അതിന് ശേഷം കാവ്യയേയും അമ്മ ശ്യാമളേയും ചോദ്യം ചെയ്യാനാണ് പദ്ധതി. ഇതിനിടെയാണ് ഇവര്‍ എവിടെയാണുള്ളതെന്ന സംശയം സജീവമാകുന്നത്. കടുത്ത സമ്മര്‍ദ്ദത്തിലാണ് കാവ്യയെന്നാണ് ലഭിക്കുന്ന സൂചന. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലും കാണാന്‍ കാവ്യ എത്തിയിട്ടില്ല.
തന്നെ കാണാന്‍ ജയിലിലോ കോടതിയിലോ വരുന്നതില്‍ നിന്നും ദിലീപ് കാവ്യയെ വിലക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. കാവ്യ ജയിലിലെത്താത്തതും അതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍.
കേസില്‍ സുനി പറഞ്ഞ മാഡത്തെ തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തില്‍ കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി കാവ്യാമാധവന് പരിചയമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം സത്യമാണോ അതോ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ദിലീപിന്റെ ശ്രമം ആയിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നു. ഗൂഢാലോചന ദിലീപ് തനിയെയാണ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമേയാണ് പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പൊലീസിന് തെളിവുകള്‍ കിട്ടിയത്. ലക്ഷ്യയ്ക്ക് സമീപമുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായിരുന്നു ഇക്കാര്യം കിട്ടിയത്. അതേസമയം ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇതില്ല. പത്തുദിവസത്തേക്ക് റെക്കോഡ് ചെയ്യാവുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ഒപ്പം ലക്ഷ്യയിലെ രണ്ടു ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും കാവ്യയ്ക്ക് പ്രതികൂലമാകുന്നു.