ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കാവ്യ മാധവന്‍ ഗള്‍ഫിലേക്കു കടക്കാനൊരുങ്ങുന്നതായി സൂചന. അടുത്ത ബന്ധുക്കളാണ് കാവ്യയെ ഗള്‍ഫിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് .കാവ്യയ്ക്ക് അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഈ തീരുമാനമെടുത്തത്. ദിലീപിന്റെ ജാമ്യത്തിനായി ദിവസങ്ങള്‍ക്കു മുന്‍പാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കള്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ കാവ്യയുടെ ഗള്‍ഫിലേക്കുള്ള യാത്ര സംശയം ജനിപ്പിക്കുമെന്ന് അഭിഭാഷകര്‍ ഉപദേശിച്ചതായും വിവരമുണ്ട്.
ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ കൂടിയാലോചിച്ചാണ് പുതിയ അഭിഭാഷകനെ നിയമിച്ചത്. എന്നാല്‍ അതുകൊണ്ടും പ്രയോജനമുണ്ടായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന.ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്.ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.