എലിയ്ക്ക് പ്രാണവേദന, പൂച്ചയ്ക്ക് വീണവായന എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റേയും ആദ്യ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെയും കാര്യം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവും നടനുമായ ദിലീപ് ആരോപണവിധേയനായിരിക്കേ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കാവ്യ ഇപ്പോള്‍ കടന്നുപോവുന്നത്. ഇതേസമയം കാവ്യയുടെ അവസ്ഥ അറിഞ്ഞിട്ടെന്നവണ്ണം ഭാര്യയുമൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഫേസ്ബുക്കുവഴി പങ്കുവച്ചുകൊണ്ടിരിക്കുകയാണ് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര.
ഒരിടവേളയ്ക്കുശേഷമാണ് നിഷാല്‍ ഫേസ്ബുക്കില്‍ തന്റെ കുടുംബചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിഷാല്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിഷാല്‍ വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന് നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്നിക്കല്‍ അഡൈ്വസറായിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിഷാല്‍ കുവൈറ്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യാ മാധവനുമായി ആറു മാസം നീണ്ട ദാമ്പത്യത്തിനു ശേഷമുണ്ടായ വിവാഹ മോചനം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെ വിവാഹം ചെയ്തത്.