നടൻ ദിലീപുമായുള്ള വിവാഹശേഷം അഭിനയരംഗത്തു നിന്നു താത്കാലികമായി വിട്ടുനിന്ന നടി കാവ്യാമാധവൻ വീണ്ടും ചലച്ചിത്ര ലോകത്തേക്ക് എത്തുന്നു. നടിയായല്ല, ഗായികയായി ആണ് കാവ്യയുടെ തിരിച്ചു വരവ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത ’മാറ്റിനി’യിലും ചില ആൽബങ്ങളിലും കാവ്യ മുൻപ് പാടിയിട്ടുണ്ട്.
കാവ്യ വീണ്ടും ഗായികയാകുന്നു
