നൂറിലധികം കുട്ടികളുടെ കൂട്ടത്തില്‍ നിന്നാണ് പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കാവ്യയെ തെരഞ്ഞെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാന്‍ കാവ്യേ എന്ന് വിളിച്ചു.
അപ്പോള്‍ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവന് ആണ് എന്ന് പറഞ്ഞു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണം.
ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തെരഞ്ഞെടുത്തത്. ആ സിനിമയിൽ ഒരു കുട്ടിക്ക് കാവ്യ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്ന സീനുണ്ട്.
വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടു നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല.
വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോൾ ശരിയായോ എന്ന ചോദ്യാര്‍ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ് കാവ്യ ആ രംഗം ഓകെ ആക്കിയത്.