മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് കാവ്യ മാധവന്. ദിലീപുമായുള്ള വിവാഹത്തോടെയാണ് താരം അഭിനയത്തിന് ബ്രേക്കിട്ടത്. അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയിലുളള മനോഹര ചിത്രങ്ങളാണ് കാവ്യ പോസ്റ്റ് ചെയ്തത്. കാവ്യയുടെ സ്വന്തം വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
എത്ര കണ്ടാലും കണ്ണെടുക്കാതെ നോക്കി നില്ക്കാന് പ്രേരിപ്പിക്കുന്ന സൗന്ദര്യത്തിനുടമ, ചിത്രങ്ങള്‍ സൂപ്പറായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുളളത്.