പേരാമ്പ്ര: ആറാമത് മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ചക്കിട്ടപാറ മീൻ തുള്ളിപ്പാറ കുറ്റ്യാടിപ്പുഴയിൽ ഇന്നലെ നടന്ന കയാക്കിംഗ് മത്സരങ്ങൾ നാടിന് ഉത്സവമായി. വനിതകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണു മത്സരം വീക്ഷിക്കാനെത്തിയത്.
ജില്ലാ കളക്ടർ യു.വി ജോസ് പത്നി സമേതം എത്തിയിരുന്നു. നിശ്ചയിച്ച സമയത്തിൽ നിന്നു ഏറെ താമസിച്ചാണു മത്സരങ്ങൾ ആരംഭിച്ചതെങ്കിലും കാണികൾ ക്ഷമയോടെ കാത്തു നിന്നു.ഇന്ത്യയടക്കം പതിനേഴ് രാജ്യങ്ങളിൽ നിന്നായി വനിതകളടക്കം മുപ്പത്തി അഞ്ചു താരങ്ങളാണ് ഫ്രീസ്റ്റൈലിൽ ഇവിടെ മാറ്റുരച്ചത്.
ചാലിപ്പുഴയില്‍ റാന്പ് തയ്യാർ
കോടഞ്ചേരി:കായാക്കിംഗ് സ്ലാലോം ഇനം മത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ റാന്പിന്റെ നിര്‍മാണം പുലിക്കയം ചാലിപ്പുഴയില്‍ പൂര്‍ത്തിയായി. നെല്ലിപ്പൊയില്‍ സ്പീഡ്വെല്‍ ഡെക്കറേഷന് ടീമിലെ മധു നെല്ലിപ്പൊയില്‍, വേണു മീമുട്ടി, ബേബി പുലിക്കയം, ബൈജു പുല്ലൂരാംപാറ എന്നിവര്‍ ചേര്‍ന്നാണ് റാന്പൊരുക്കിയത്. അഞ്ചടി സമചതുരത്തിലാണ് പ്ലാറ്റ്ഫോം. അഞ്ചടി വീതിയിലും ആറടി നീളത്തിലുമാണ് റാന്പ്. ജിഐ പൈപ്പും പ്ലൈവുഡും ആണ് ഉപയോഗിച്ചിരിക്കുന്നത്.
മൂന്നു ദിവസം കൊണ്ടാണ് വിദേശ കയാക്കിംഗ് വിദഗ്ധരുടെ നിര്‍ദേശാനുസരണം നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്ലാലോം ഫൈനല്‍ മത്സരം നടക്കുന്ന ഇരുവഞ്ഞിപുഴയിലെ കുറുംകയത്തിന് സമീപം മാവാതുക്കലും റാന്പ് നിര്‍മിക്കും. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ പണി തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഇത്തവണ റാന്പിനടുത്തായി മത്സരം വീക്ഷിക്കുന്നതിനു പവലിയനും നിര്‍മിച്ചിട്ടുണ്ട്.
ക്