അമ്പലപ്പുഴ: വള്ളം മറിഞ്ഞു ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. പുറക്കാട് പഞ്ചായത്ത് ഏഴാംവാര്‍ഡ് തോട്ടപ്പള്ളി പുത്തന്‍പറമ്പില്‍ അപ്പുക്കുട്ടൻ-ഉഷ ദമ്പതികളുടെ മകന് അഖില്‍ (27) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ഉണ്ണിമായയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. അഖിലും ഭാര്യയും അഖിലിന്റെ സഹോദരീഭര്‍ത്താവുമായി വീട്ടിലേക്കു ചെറുവള്ളത്തില്‍ ടി.എസ് കനാലിനു കുറുകെ പോകുമ്പോള്‍ വള്ളം മറിയുകയായിരുന്നു. ഉണ്ണിമായയെ അഖില്‍ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് അഖില്‍ കായലില്‍ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന അഖിലിന്റെ സഹോദരീഭര്‍ത്താവ് നീന്തി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ അഖിലിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഉണ്ണിമായയെ പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഹരിപ്പാടുനിന്ന് ഫയര്‍ഫോഴ്സും അമ്പലപ്പുഴയില്‍ നിന്ന് പോലീസും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
– See more at: