കൊല്ലം : കായലിൽ മത്സ്യം പിടിച്ചും കക്കാവാരിയും ഉപജീവനം നടത്തുന്ന പരന്പരഗാത മത്സ്യതൊഴിലാളികളോട് ഫിഷറീസ് മന്ത്രി വിവേചനം കാട്ടുന്നതായി ദേശീയ മത്സ്യതൊഴിലാളി കോണ്ഗ്രസ് സെക്രട്ടറി ജി.ലീലാകൃഷ്ണനും, ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസും സംയുക്ത പ്രസ്ഥാവനയിൽ ആരോപിച്ചു.
തെക്കുംഭാഗത്ത് പരന്പരാഗത മത്സ്യതൊഴിലാളികൾക്ക് രജിസ്ട്രേഷൻ കാർഡ് ഉണ്ടായിട്ടും കായലിൽ കക്കവാരി വിറ്റ് ഉപജീവനം നടത്തി ജീവിതം നയിക്കാൻ കഴിയാത്ത കാലമായി മാറിയിരിക്കുന്നു. ഇടതുപക്ഷ സംഘടന അഷ്ടമുടികായലിൽ ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സൊസൈറ്റിയിൽ അംഗങ്ങളായവർ മാത്രമെ കായലിൽ കക്കവാരാനും വിൽക്കാനും പറ്റുമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.
ലോക്കൽ കമ്മിറ്റിക്കാർ വാശിപിടിച്ച് പാവപ്പെട്ട ഉൾനാടൻ മത്സ്യതൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുന്നു അധികാരദുർവിനിയോഗം നടത്തി തൊഴിലാളികൾക്കെതിരെ കള്ളകേസുകൾ ഉണ്ടാക്കി ബുദ്ധിമുട്ടിക്കുന്നത് ഒഴുവാക്കി എല്ലാ വിഭാഗ മത്സ്യതൊഴിലാളികളേയും സംരക്ഷിക്കേണ്ട മന്ത്രി കുറെ കൂടി സുതാര്യമായിട്ട് ഇടപെടണമെന്നും കായലിൽ തൊഴിലാളികൾക്ക് ഉപജീവന സൗകര്യം ഏർപ്പാട് ചെയ്ത് അവരെ സംരക്ഷിക്കാൻ മന്ത്രി തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.