കോടാലി: പള്ളിക്കുന്ന് നാരേക്കാട്ട് സാജു വർഗീസിന്റെ വീട്ടുപറന്പിൽ കായാന്പൂ വസന്തം.
പത്തടിയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന കായാന്പൂചെടികളുടെ ചില്ലകളിലാണ് നീലവർണം ചൊരിഞ്ഞ് കായന്പൂക്കൾ കൂട്ടമായി വിരിഞ്ഞുനിൽക്കുന്നത്.
കാശാവ്, അഞ്ജനമരം, കാഞ്ഞാവ്, കണലി എന്നീ പേരുകളിലും കായാന്പൂചെടികൾ അറിയപ്പെടുന്നുണ്ട്.
വേനൽമഴ പെയ്തു തുടങ്ങുന്പോഴാണ് സാധാരണയായി കായാന്പൂ വിരിയുന്നത്. വർണ ഭംഗിക്കൊപ്പം ഔഷധ ഗുണവും കായാന്പൂവിനുണ്ട്.
ഇതിന്റെ ഇല, വേര്,തൊലി, പൂക്കൾ, കായ്കാൾ എന്നിവ പണ്ടു മുതലേ ആയുർവേദ ഔഷധക്കൂട്ടുകൾക്ക് ഉപയോഗിക്കാറുണ്ട്.
ത്വക് രോഗങ്ങൾക്കും ചെങ്കണ്ണ് രോഗത്തിനും കായാന്പൂചെടിയുടെ ഇലകൾ പിഴിഞ്ഞടുത്തു നീര് ഉപയോഗിക്കാറുണ്ട്.
കായാന്പൂചെടികളുടെ തണ്ടിന് ബലമുള്ളതിനാൽ ചെണ്ടക്കോൽ നിർമിക്കാനും കത്തിയുടെ പിടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.