ഭാര്യമാരെ പരസ്പരം വെച്ചുമാറി ലൈംഗികബന്ധം, കായംകുളത്ത് നടന്നത് മലയാളികളെ ഞെട്ടിക്കുന്ന സംഭവം, കോഴിക്കോട്ടുകാരന് വഴങ്ങാന്‍ വിസമ്മതിച്ച യുവതി പോലീസില്‍ പരാതി നല്കിയതോടെ നാലുപേര്‍ അകത്ത്

സൗഹൃദ ആപ്പിലൂടെ പരിയപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന നാലുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം, കുലശേഖരപുരം വവ്വാക്കാവ് , പെരിനാട് കേരളപുരം, തിരുവല്ല പായിപ്പാട് സ്വദേശികളാണ് അറസ്റ്റിലായ നാല് യുവാക്കള്‍. കൃഷ്ണപുരം സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി യുവതി രണ്ടുപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇതില്‍ ഒരാള്‍. ഇയാള്‍ കൃഷ്ണപുരത്ത് യുവാവിന്റ വീട്ടിലെത്തുകയായിരുന്നു. 2018 മാര്‍ച്ചിലാണ് ഈ സംഭവം. പിന്നീട് പരിചയപ്പെട്ട കുലശേഖരപുരത്തെ യുവാവിന്റെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോകുകയായിരുന്നു.

വീണ്ടും വവ്വാക്കാവ്, കേരളപുരം എന്നിവിടങ്ങളിലെ യുവാക്കളുടെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോയെങ്കിലും ഭാര്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. രണ്ടാഴ്ച മുന്‍പായിരുന്നു ഇത്. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതെന്ന് ഡിവൈ.എസ്.പി. ആര്‍. ബിനു പറഞ്ഞു. സി.ഐ. പി.കെ.സാബു, എസ്.ഐ. സി. എസ്.ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related posts