കാ­​യം­​കു​ള­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബ­​സി­​ന് തീ­​പി­​ടി­​ച്ചു; രൂക്ഷഗന്ധം ശ്രദ്ധിച്ച ഡ്രൈവർ രക്ഷകനായി

ആ­​ല​പ്പു­​ഴ: കാ​യം​കു​ള​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു തീ​പി​ച്ചു. എം​എ​സ്എം കോ​ള​ജി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ചു. തീ ​പ​ട​രു​ന്ന​തി​നു മു​ൻ​പ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ബ​സി​ൽ​നി​ന്ന് രൂ​ക്ഷ​മാ​യ ഗ​ന്ധം ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി­​ദ്യാ​ര്‍­​ഥി­​ക­​ള​ട­​ക്കം നി­​ര​വ­​ധി യാ­​ത്ര­​ക്കാ​ര്‍ ബ​സി​ൽ ഉ­​ണ്ടാ­​യി­​രു­​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍​നി​ന്നു തോ​പ്പും​പ​ടി​ക്കു പോ​യ ബ​സി​നാ​ണു തീ​പി​ടി​ച്ച​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

Related posts

Leave a Comment